Wednesday 2 August 2023

TharisaPillay Copper Plates: ഗുരുക്കളുടെ "വെള്ളാള" തമസ്‌കരണം

TharisaPillay Copper Plates: ഗുരുക്കളുടെ "വെള്ളാള" തമസ്‌കരണം: ഡോ .കാനം ശങ്കരപ്പിള്ള 9447035416 മാതൃഭൂമി ആഴ്ചപ്പതിപ്പ് 2023 ഓഗസ്റ്റ് 6 -12 ലക്കത്തിൽ കേരളത്തിലെ അടിമചരിത്രം എന്ന തലക്കെട്ടിനടിയിൽ വാൾ ...

Monday 6 March 2023

പൊട്ടക്കുളത്തിൽ പുളവൻ ഫണീന്ദ്രൻ

ഡോ .കാനം ശങ്കരപ്പിള്ള MS,DGO. Mob:9447035416 Email:drkanam@gmail.com സംഘ കാലഘട്ടത്തിൽ ദ്രാവിഡ ഭൂപ്രദേശത്തെ അഞ്ചു തിണകൾ ആയി തിരിച്ചിരുന്നു .
കുറിഞ്ഞി ,മുല്ലൈ ,മരുതം , പാല,നെയ്തൽ എന്നിവയാണ് “ഐന്തിണ”കൾ . “മരുതം” നദീതടങ്ങൾ . കൃഷിചെയ്യാൻ പറ്റിയ വളക്കൂറുള്ള ജലസാന്നിധ്യമുള്ള മണ്ണ് . അവിടെ സ്ഥിരതാമസമാക്കിയവർ “വെള്ളാളർ” .”വെള്ളായ്മ” എന്നാൽ കൃഷി .
സിന്ധു ഗംഗാതടങ്ങളിൽ (മരുതം നിലം ) 4x2x1 എന്ന അനുപാതത്തിലുള്ള ചുടുചെങ്കൽ കട്ടകൾ (“ഇഷ്ടിക” )ഉപയോഗിച്ച്,ചെട്ടിനാട്ടിലെ പോലെ ഉയർന്ന തറകളിൽ ,വീടുകൾ കെട്ടി സ്ഥിരതാമസമാക്കിയിരുന്ന , കുളിക്കാൻ കുളങ്ങൾ കെട്ടിയിരുന്ന , വലിയ പത്തായങ്ങൾ (നെല്ലറകൾ) കെട്ടിയിരുന്ന, അക്ഷര ജ്ഞാനികൾ ആയിരുന്ന, ജനവിഭാഗമായിരുന്നു കർഷകരും അജ-ഗോപാലകരും വ്യാപാരികളുമായിരുന്ന “വെള്ളാളർ” എന്ന് കണ്ടെത്തിയത് റവ. ഫാദർ എച്ച് .ഹേരാസ് എന്ന ചരിത്ര പ്രൊഫസർ . (H.Heras,”Vellalas in Mohonjodaro”, The Indian Historical Quarterly Vol XIV Calcutta 1938,pp 245-255)
നാഗരികർ ആയിരുന്ന വെള്ളാളരുടെ വീടുകളിൽ “ശുചി മുറി”കൾ ഉണ്ടായിരുന്നു. മലിനജലം ഒഴുക്കിക്കളയാൻ വീടിനു ചുറ്റും തറയോടുകൾ പാകിയ ഓടകളും . കുടിക്കാൻ വെള്ളം ലഭിക്കാൻ അരഞ്ഞാണമുള്ള കിണറുകൾ. കൃഷിആവശ്യത്തിനു ചാലുകളിലൂടെ വെള്ളം കൊണ്ടുവന്നിരുന്ന “വെള്ളാണ്മ”ക്കാർ . ചെമന്നതും കറുത്തതുമായ ചുട്ട മണ്കലങ്ങളില് ഉടമകളുടെ പേരുകൾ “തമിഴി”യിൽ കോറിയിരുന്നവർ.
സർ ജോൺ ഹ്യൂബർട്ട് മാർഷൽ (1876-1958 ചെസ്റ്റർ യൂ .കെ ) ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറൽ ആയിരുന്ന (1902-1928) കാലഘട്ടത്തിലാണ് ഹാരപ്പയും മോഹൻജൊദാരോയും ലോകപ്രസിദ്ധമാകുന്നത് . 1913-ൽ അദ്ദേഹം തക്ഷശിലയിൽ ഉല്ഖനനം തുടങ്ങി . അത് ഇരുപത്തി ഒന്ന് വര്ഷം നീണ്ടു നിന്നു . അദ്ദേഹം സ്ഥാപിച്ച തക്ഷശില മ്യൂസിയത്തിൽ അദ്ദേഹത്തിന്റെ ഛായാചിത്രവും കാണാം . 1920 -ൽ ദയറാം സാഹ്നിയെ ഡയറക്ടർ ആയി നിയമിച്ച് മാർഷൽ ഹാരപ്പയിൽ ഉല്ഖനന പ്രവർത്തനങ്ങൾ തുടങ്ങി . 1921-ൽ ആർ. ഡി ബാനർജിയെ ഡയറക്ടർ ആക്കി മോഹൻജൊദാരോയിലും അത്തരം ഗവേഷണ പഠനങ്ങൾ അദ്ദേഹം തുടങ്ങി . രണ്ടിടത്തും നിന്നും കിട്ടിയ തെളിവുകൾ വച്ച് 1924 സെപ്തംബർ 20 ലക്കം “ഇല്ലസ്‌ട്രേറ്റഡ് ലണ്ടൻ ന്യൂസ്” എന്ന ഗവേഷണ മാസികയിൽ “ഇൻഡസ് വാലി സിവിലൈസേഷ”നെ കുറിച്ച് ആദ്യ സചിത്ര ലേഖനം സർ. ജോൺ മാർഷൽ പ്രസിദ്ധപ്പെടുത്തി .
അതായത് അടുത്ത വര്ഷം ശതാബ്ദി ആഘോഷിക്കാവുന്ന കണ്ടെത്തൽ . തമിഴ് നാട്ടിൽ നിന്നുള്ള ഐരാവതം മഹാദേവൻ , ഹെൽസിങ്കിയിൽ നിന്നുള്ള ആസ്കോ പാർപ്പോള തുടങ്ങിയവർ സിന്ധുനദീതട സംസ്കാരം ദ്രാവിഡ സംസ്കാരം എന്ന് വാദിക്കുമ്പോൾ അതിനുള്ള തെളിവുകൾ അവർക്കു നിരത്തുവാൻ അധികം ഇല്ലായിരുന്നു . എന്നാൽ ആർ .ബാലകൃഷ്‌ണ ഐ. ഏ. എസ്സിന്റെ “ജേർണി ഓഫ് എ സിവിലൈസേഷൻ- ഇൻഡസ് ടു വൈഗ” (Journey of A Civilization-Indus to Vaigai- ,Roja Muthiah Reserch Library,Chennai 2021) പ്രസിദ്ധീകൃതമായതോടെ അതുനുള്ള നിരവധി തെളിവുകൾ നമുക്ക് ലഭ്യമായിരിക്കുന്നു .
സിന്ധു ഗംഗാ തടത്തിലെ സംസ്കാര സമ്പന്നരായ നാഗരിക ജനതയ്ക്കു പിൽക്കാലം എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് കൃത്യമായ വിവരം ഒന്നും അടുത്തകാലം വരെ ലഭ്യമായിരുന്നില്ല .പ്രകൃതിക്ഷോപത്താലോ ശത്രുക്കളുടെ യുദ്ധം കാരണമോ മൊത്തം നശിച്ചതാകാനിടയില്ല എന്ന് എല്ലാവരും സമ്മതിക്കുന്നു .കാരണം അസ്ഥികൂടങ്ങളുടെ ശേഖരം ഒരിടത്തും കാണപ്പെട്ടിട്ടില്ല പ്രകൃതി ദുരന്തത്താൽ ,വലിയ വരളർച്ച ഉണ്ടായപ്പോൾ മറ്റുപ്രദേശങ്ങളിലേക്കു കുടിയേറാനുള്ള സാധ്യതതയും ചിലർ ചൂണ്ടിക്കാട്ടിയിരുന്നു . അത്തരം സാധ്യതയ്ക്കുള്ള തെളിവുകൾ ആണ് ആർ ബാലകൃഷ്ണൻ അദ്ദേഹത്തിന്റെ ഗവേഷണപഠനം വഴി നടത്തിയിരിക്കുന്നത് .സ്ഥലനാമപഠനം ഇക്കാര്യത്തിൽ അദ്ദേഹത്തിന് സഹായകമാവുന്നു . പ്രാചീന കൊങ്ങുനാട്ടിൽ (കോയമ്പത്തൂർ ) പെട്ട ഡിണ്ടിഗലിലെ നാഥം സ്വദേശിയായ ആർ ബാലകൃഷ്ണൻ തമിഴ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷം മുഖ്യമന്ത്രി ആയിരുന്ന കെ.കാമരാജിന്റെ ഉപദേശപ്രകാരം തമിഴ് ഭാഷയിൽ ഐ .ഏ എസ്സിനെഴുതി ആദ്യ തവണ തന്നെ ജയിച്ചു (1984) ഒറീസാ കേഡറിൽ പ്രവേശിച്ചു. 34വര്ഷം സേവനം അനുഷ്ടിച്ചു അഡീഷണൽചീഫ് സെക്രട്ടറി ആയിരിക്കുമ്പോൾ പെൻഷൻ പറ്റി .അതിനിടയിൽ രണ്ടു തവണ ഡപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ ആയി ഇന്ത്യ ഒട്ടാകെ സഞ്ചരിച്ചു സ്ഥലനാമങ്ങൾ ശേഖരിച്ചു പഠന വിധേയമാക്കി .ഇപ്പോൾ ഒറീസാ സർക്കാരിന്റെ ചീഫ് അഡ്വൈസർ ആയി സൗജന്യ സേവനം നൽകുന്നു . കവിയും സ്ഥലനാമ ഗവേഷകനും തമിഴ് പണ്ഡിതനും ആയ ബാലകൃഷ്‌ണൻ സംഘകാലകൃതികളെ സംബന്ധിച്ച് ആധികാരികമായി എഴുതാൻ കഴിവ് നേടിയ ഭാഷാ പണ്ഡിതൻ കൂടിയാണ് .
കേരള ഗവർണർ ആയിരുന്ന പി .സദാശിവത്തെ പോലെ ആർ ബാലകൃഷ്ണനും കൊങ്കു വെള്ളാളൻ ആണോ എന്ന് തീർച്ചപ്പെടുത്തതാൻ കഴിയുന്നില്ല . എന്നാൽ ഹാരപ്പയിൽ നിന്നും മോഹൻജൊദാരോയിൽ നിന്നും കുടിയേറിയവരാണ് കൊങ്ങുവെള്ളാളർ (കോയമ്പത്തൂർ വെള്ളാളർ -നമ്മുടെ പാലക്കാടൻ മേനോന്മാരുടെ പൂർവികർ ),മധുര മീനാക്ഷി കോവിലിലെ പൂജാരികൾ ആയിരുന്ന പാണ്ട്യ വെള്ളാളർ (കുശവർ ,കുലാലർ ), വണിക്കുകൾ ആയ നാഗരത്താർ (ചെട്ടിനാട് ) ചെട്ടികള് തുടങ്ങിയവരുടെ കുടിയേറ്റ ചരിത്രം വിശദമാക്കി അവരെല്ലാം ഹാരപ്പയിൽ നിന്നോ മോഹൻജൊദാരോയിൽ നിന്നോ കുടിയേറിയവർ ആണെന്ന് സ്ഥലനാമ പഠനത്തിലൂടെ (Ornomastics) സംശയലേശമന്യേ തെളിയിക്കുന്നു .
ശ്രീ ബാലകൃഷ്‌ണന്‌ സ്ഥലനാമ പഠനത്തിൽ താൽപ്പര്യം ഉണ്ടാകാൻ കാരണം അദ്ദേഹം ഒറീസയിൽ സബ്കലക്ടർ ആയിരിക്കവേ അവിടെ ഒരു ഗ്രാമത്തിൽ കണ്ട സ്ഥലനാമം കാട്ടുന്ന വഴിയോര ബോർഡ് ആയിരുന്നു. “തമിളി” എന്നൊരു സ്ഥലനാമം . വെള്ളാളർ ആയി ജനിച്ചതിൽ അഭിമാനം കൊള്ളുന്നവർ എല്ലാം വെള്ളാള പഴമ ,പെരുമ അറിയാൻ ഈ ഗവേഷണ പഠനം വായിക്കണം .കുടുംബത്തിൽ ഒരു കോപ്പി ഉണ്ടാവണം . കുട്ടികളെ അത് വായിക്കാൻ പ്രേരിപ്പിക്കണം .
കേരളത്തിലെ ഏറ്റവും വലിയ ചരിത്രപണ്ഡിതൻ ശിഷ്യർ “ശാസ്ത്രീയ കേരളചരിത്ര പിതാവ്” എന്ന് വിശേഷിപ്പിക്കപ്പെടുന്ന എം .ജി.എസ് .നാരായണൻ . ഒരു കേരളീയൻ തയാറാക്കിയ ഏറ്റവും നല്ല ചരിത്രഗവേഷക ഗ്രന്ഥമാണ് അദ്ദേഹത്തിന്റെ ഡോക്ടറൽ തീസിസ് ആയ “പെരുമാൾസ് ഓഫ് കേരള”. ബാഷാമിനെ പോലുള്ള ഒരു ചരിത്രപണ്ഡിതൻ അകമഴിഞ്ഞു പുകഴ്ത്തിയ തീസിസ്. പക്ഷെ എം ജി.എസ് ,അദ്ദേഹത്തിന്റെ പൂർവികർ ചേറനാട്ടിലേക്കു കുടിയേറിയ കൊങ്ങുവെള്ളാളർ ആണെന്ന് മനസിലാക്കാതെ തന്റെ ചരിത്ര പഠനങ്ങളിൽ വെള്ളാളർ എന്ന പ്രാചീന കർഷക ഗോപാല വണിക സമൂഹ ത്തെ തമ്സ്കരിച്ചു കളഞ്ഞു .അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ കേരളത്തിൽ വൈശ്യർ ഇല്ലത്രെ .
പക്ഷെ ആർ. ബാലകൃഷ്ണന്റെ ജേർണി ഓഫ് ഏ സിവിലിസ്‌സേഷനുമായി കേരളപെരുമാക്കളെ താരതമ്യം ചെയ്‌താൽ, “കാട്ടാളരിൽ കാപ്പിരി കാമദേവൻ പൊട്ടക്കുളത്തിൽ പുലവൻ ഫണീന്ദ്രൻ തട്ടിൻ പുറത്താ ഖുവരൻ മൃഗേന്ദ്രൻ എം .ജി.എസ് .ശാസ്ത്രീയ ചരിത്രകാരൻ എന്ന് തിരുത്തി പാടേണ്ടി വരും .

Saturday 25 February 2023

“മേക്ക്” എന്ന അതി പ്രാചീന പദത്തെക്കുറിച്ചു വീണ്ടും

ഡോ .കാനം ശങ്കരപ്പിള്ള 9447035416 പടിഞ്ഞാറ് എന്നതിന് പകരമായി നമ്മുടെ ആധാരങ്ങളിൽ തമിഴ് വംശജർ ആയിരുന്ന പിള്ളയണ്ണൻ മാർ, “മേക്ക്” എന്ന പ്രാചീന തമിഴ് പദം ഉപയോഗിച്ച് പോന്നത് ഒരു സർക്കാർ ഓർഡർ വഴി ധനകാര്യമന്ത്രി ഡോ .ഐസക് തോമസ് നിരോധിച്ച കാര്യം ഞാൻ ഫേസ്ബുക്കിലും ബ്ലോഗിലും രണ്ടു തവണ എഴുതിയിരുന്നു .
ഇക്കാര്യം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ “വെബ്ബിനിവേശം” പക്തിയിൽ ശ്രീ രാം മോഹൻ പാലിയത്ത് ഉദ്ധരിച്ചതിനെ തുടർന്ന് പലരും എന്നെ വിളിച്ചിരുന്നു . സർക്കാർ ഓർഡറിന്റെ വിശദ വിവരങ്ങൾ നമ്പർ എന്നിവ ചിലർ ചോദിച്ചു . ആധാരമെഴുത്തുകാർ വശം അത് കാണും . മാതൃഭൂമി പ്രാദേശിക ലേഖകനും ആധാരമെഴുത്തുകാരനുമായ താഴത്തേടത്തു ടി പി രവീന്ദ്രൻ പിള്ളയിൽ നിന്നാണ് ഓർഡറിന്റെ കോപ്പി എനിക്ക് കിട്ടിയത് . നമ്പർ R.R-5/27617/2008 dt 17/11/2008 & 29/11/2008 Of Registration Inspector General Kerala. ഓർഡർ കോപ്പി തിരയുന്നു . കണ്ടാലുടൻ ഫോട്ടോ നൽകുന്നതാണ് .
ആധാരങ്ങളിൽ മാത്രമല്ല കവിതകളിലും മേക്ക് ഉപയോഗിച്ചിരുന്നു . തമിഴ് ബ്രാഹ്മണൻ ആയിരുന്നതിനാല് ആവാം ചങ്ങനാശ്ശേരിയിൽ ജനിച്ചു ഉള്ളൂരിൽ താമസിച്ചിരുന്ന എസ് പരമേശ്വയ്യർ എന്ന മലയാള മഹാകവിയും തന്റെ ഉമാകേരളം എന്ന മഹാകാവ്യത്തിൽ മേക്കും എലുകയും ഉപയോഗിച്ചിരുന്നു . “നെടിയ മലകിഴക്കും നേരെഴാത്താഴി മേക്കും വടിവിലെലുകയായിത്തഞ്ചിടും വഞ്ചിനാടെ അടിയ നിതറിയിക്കാ മബ്‌ധി കാഞ്ചിക്കു നീയേ മുടി നടുവിൽ മുഖ്യ മാണിക്കരത്നം” . (തമിഴ് വംശജനാകയാൽ മലയാളികൾ തനിക്കർഹമായ അംഗീകാരം നൽകിയില്ല എന്ന പരാതിക്കാരൻ ആയിരുന്നു മഹാകാവ്യം (ഉമാകേരളം ) എഴുതി തന്നെ ആ പട്ടം കൈവരിച്ച മഹാകവിത്രയത്തിലെ അവസാന സ്ഥാനക്കാരൻ . ഡോ ഐസക്ക് തോമസിന് സാംസ്കാരിക വകുപ്പ് കൂടി നൽകാഞ്ഞത് നന്നായി. ഉമാകേരളത്തിലെ ചില വരികൾ കറുത്ത മഷിയാൽ മറയ്ക്കാൻ അദ്ദേഹം ഓർഡർ ഇടുമായിരുന്നു . മേക്കിന്റെ പഴമയും പെരുമയും തമിഴ് നാട്ടിൽ ഒതുങ്ങുന്നില്ല എന്ന് മനസിലായത് ഒറീസാ ചീഫ് സെക്രട്ടറി പദത്തിൽ നിന്ന് വിരമിച്ച ആർ. ബാലകൃഷ്‌ണൻ,ഐ ഏ .എസ്സ് . എന്ന സ്ഥലനാമചരിത്ര ഗവേഷകൻ പ്രസിദ്ധീകരിച്ച Journey of A Civilization എന്ന എമണ്ടൻ ഗവേഷണ പ്രബന്ധം വായിച്ചു തുടങ്ങിയപ്പോൾ . തെരഞ്ഞെടുപ്പ് കമ്മീഷൻ വൈസ് ചെയർ മാൻ ആയി ഇന്ത്യ ഒട്ടാകെ സഞ്ചരിച്ച ആർ. ബാലകൃഷ്ണൻ ഇന്ത്യ, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ സ്ഥലനാമങ്ങൾ ,വ്യക്തിനാമങ്ങൾ , സ്ഥാപന നാമങ്ങൾ എന്നിവ പഠന വിധേയമാക്കി . ഹാരപ്പൻ കാലഘട്ടത്തിൽ നാഗരികരായിരുന്ന വെള്ളാളർ (വേളിർ )ഉപയോഗിച്ച് പോന്ന പദം ആയിരുന്നു പടിഞ്ഞാറിന് “മേക്ക്” ഫാദർ എച്ച് ഹേരാസ് എഴുതിയ Vellalas in Mohonjodaro, The Historical Quarterly VOl XIV Calcutta 1938 pp 245-255 കാണുക. The High -West : Low -East Dichotomy of Indus Cities എന്ന അദ്ധ്യായം കാണുക . ആ പ്രദേശങ്ങളിൽ പടിഞ്ഞാറുഭാഗം മുകളിൽ (മേക്ക് ) ആയിരുന്നു .കിഴക്ക് കീഴെ ഭാഗത്തും . എത്രയോ ചരിത്രപ്രാധാന്യം ഉള്ള ഒരു പദ ത്തെയാണ് ചരിത്രബോധമില്ലാത്ത ഒരു രാഷ്‌ടീയക്കാരൻ കുഴിച്ചു മൂടിക്കളഞ്ഞത് . “ചരിത്ര ഫാസിസം” എന്ന് വിളിക്കാം .
3600 വര്ഷം മുൻപ് തന്നെ വെള്ളാളർ എന്ന “കർഷക- ഗോപാല- വർത്തക” സമൂഹം സിന്ധു നദീതടത്തിലെ സംസ്കാരം നേടിയ (“നാഗരിക” )ജനത ആയിരുന്നു എന്നതിനുള്ള തെളിവ് ആണ് 2008 -ൽ കേരളം ധനമന്ത്രി തോമസ് ഐസക് കുഴിച്ചു മൂടിയ “മേക്ക്” എന്ന അതി പ്രാചീന പെരുമയുള്ള തമിഴ് ദ്രാവിഡ പദം .

Monday 20 February 2023

വെള്ളാളർ കുടിയേറ്റക്കാർ

ഡോ .കാനം ശങ്കരപ്പിള്ള 9447025416
അന്തരിച്ചു പോയ മുൻമന്ത്രി ,പത്രാധിപർ ,കെ ശങ്കരനാരായണ പിള്ളയെ സ്മരിച്ചു കൊണ്ട് ഈ കുടിയേറ്റ പഠനം അവതരിപ്പിക്കട്ടെ . സുഹൃത്തക്കൾ ആയിരുന്ന ഞങ്ങൾ “വെള്ളാള ചരിത്ര” സംബന്ധമായി പല കാര്യങ്ങളിലും തർക്കിച്ചിരുന്നു .
തങ്ങൾ നെടുമങ്ങാട്ടുകാരായ തനതു വെള്ളാളർ ആണെന്നും തമിഴ് നാട്ടിൽ നിന്നും കുടിയേറിയവർ അല്ല എന്നും “വെള്ളാള ബ്രാഹ്മണർ” എന്നൊരു വിഭാഗം ഉണ്ടെന്നും മറ്റും എന്നെ “ചേട്ടൻ “ എന്ന് സ്നേഹപൂർവ്വം വിളിച്ചിരുന്ന എന്റെ “അനുജൻ” അകാലത്തിൽ അന്തരിച്ച മുൻ മന്ത്രി . അദ്ദേഹം വോയ്‌സ് മെസ്സേജ് അയയ്ക്കും ഞാൻ എഴുതും . അതായിരുന്നു പതിവ് . അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ VACF -വെള്ളാള ആർട്സ് ആൻഡ് കൾച്ചർ ഫൗണ്ടേഷൻ- നടപ്പിലാക്കിയ കാഷ് അവാർഡ് ആദ്യം നൽകിയത് സൂര്യാ കൃഷ്ണ മൂർത്തിക്കായിരുന്നു . എൻ്റെ അനുജൻ ശ്രീ ശങ്കരനാരായണ പിള്ളയുമായി വാദപ്രതിവാദം നടത്തുമ്പോൾ ഒറീസാ മുൻ ചീഫ് സെക്രട്ടറി ആർ ബാലകൃഷ്‌ണൻ രചിച്ച Journey of A Civilization-Indus to Vaiga ഞാൻ വായിച്ചിരുന്നില്ല . ഏറെ വര്ഷം ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സഹ മേധാവി ആയി ജോലി നോക്കിയ ശ്രീ ബാലകൃഷ്ണന് ഇന്ത്യയിലെയും പാകിസ്ഥാനിലെയും അഫ്‌ഗാനിസ്ഥാ നിലെയും മുഴുവൻ സ്ഥലനാമങ്ങളും വ്യക്തിനാമങ്ങളും സ്ഥാപന നാമങ്ങളും പഠന വിധേയമാക്കാൻ കഴിഞ്ഞു . സ്ഥലനാമ പഠനം (Ornomatics)വഴി അദ്ദേഹം സിന്ധു ഗംഗാതീരത്തെ വെള്ളാളർ പിൽക്കാലത്ത് തമിഴ് നാട്ടിലേക്ക് കുടിയേറിയ ചരിത്ര സത്യം തെളിവുകൾ വഴി സ്ഥാപിക്കുന്നു . “മേക്ക്” തുടങ്ങിയ പ്രാചീന തമിഴി പദങ്ങൾ ഇക്കാര്യത്തിൽ അദ്ദേഹത്തെ സഹായിക്കുന്നു . സിന്ധു തടത്തിൽ, മോഹന്ജദാരോയിലും ഹാരപ്പയിലും കിഴക്കു താഴെ (കീഴിൽ )ആയിരുന്നു .ആണ് . അതിനാൽ സൂര്യൻ കീഴിൽ(കിഴക്ക് ) നിന്നുയർന്നു .ഉയരുന്നു പടിഞ്ഞാറു മുകളിൽ,മേളിൽ . അതിനാൽ സൂര്യൻ പടിഞ്ഞിരുന്നത്, അസ്തമിച്ചിരുന്നത് മേളിൽ ,മുകളിൽ “മേക്ക്”.
മോഹൻജൊദാരോയിൽ നിന്നും തമിഴ് നാട്ടിലെ കുംഭകോണത്തും തിരുനെൽവേലിയിലും കോയമ്പത്തൂരിലും കാവേരി പൂമ്പട്ടണത്തിലും കാരയ്ക്കലും കുടിയേറിയ വെള്ളാളർ വേണാട്ടിലെക്കും തെക്കും കൂറിലേക്കും കൊച്ചിയിലേക്കും മലബാറിലേക്കും കൊണ്ടുവന്ന “മേക്ക്” എന്ന അതിപ്രാചീന പദത്തെ ആണ് ചരിത്രബോധമില്ലാത്ത കമ്മ്യൂണിസ്റ് ധനമന്ത്രി ഐസക് തോമസ് 2008- ആഴത്തിൽ കുഴിവെട്ടി മൂടിയത് . സിന്ധു നദീതടത്തെ പരിഷ്കൃത ജനത വെള്ളാളർ ആയിരുന്നു എന്ന് സ്ഥാപിച്ചത് ചരിത്ര പണ്ഡിതൻ ആയിരുന്ന റവ ഫാദർ ഹെന്രി ഹേരാസ് എന്ന പാതിരി അച്ചൻ (സഖാവ് പി.ഗോവിന്ദപ്പിള്ള ,മൈക്കിൾ കള്ളിവയൽ എന്നിവരുടെ ചരിത്ര പ്രൊഫസ്സർ .അദ്ദേഹം ഒരു സ്റ്റാമ്പിലൂടെ അനുസ്മരിക്കപ്പെടുന്നു . ശ്രീ ആർ ബാലകൃഷ്ണൻ പാണ്ട്യനാട്‌ വെള്ളാളർ , കൊങ്ങുനാട് (കോയമ്പത്തൂർ )വെള്ളാളർ ,നാട്ടുക്കോട്ട ചെട്ടികൾ (നാകരത്താർ = നഗരവാസികൾ ) എന്നിവരുടെ സിന്ധു തടത്തിൽ നിന്നുള്ള കുടിയേറ്റ ചരിത്രം സ്ഥലനാമ പഠനത്തിലൂടെ സ്ഥാപിക്കുന്നു . (അദ്ധ്യായം 12 പുറം 346-365 ) Vestiges of the IVC in Kongu and Nagarathar- Case Study of two communities ) കൊങ്കു നാട് സംഘ കാലത്ത് ചേര രാജ്യത്തിന്റെ ഭാഗമായിരുന്നു . അവർ ചോളരാജമായിരുന്ന തോണ്ട മണ്ഡലത്തിൽ നിന്നും കുടിയേറിയവർ .
ചേര രാജകുമാരന് ചോള രാജകുമാരിയെ കൊടുത്ത കൂട്ടത്തിൽ 48000 വെള്ളാള കുടുംബങ്ങളെ കൂടി അയച്ചു എന്ന് രേഖയുണ്ട് . അവരാണ് പിൽക്കാലത്തെ പാലക്കാട് മേനോന്മാരുടെ പൂർവ്വികർ (നമ്മുടെ ചരിത്രപണ്ഡിതൻ എം ജി എസ്സിന്റെ പൂർവ്വികർ ആ കൊങ്കു വെള്ളാളർ ആണെന്ന് കാണാം ).അവരുടെ സ്ത്രീകളെ “chettichi” എന്ന് വിളിച്ചിരുന്നു എന്ന് തേർസ്റ്റനും രങ്കാചാരിയും Castes & Tribes of South India Vol 7 pp ) കൊങ്ങുവെള്ളാളരെ “വടക്കു നിന്ന് വന്നവർ “ എന്ന് വിളിച്ചു പോന്നു (രാഘവ അയ്യങ്കാർ )

Sunday 5 February 2023

അരുവിപ്പുറത്തെ സ്വാതന്ത്ര്യ പ്രഖ്യാപനം

ഡോ .കാനം ശങ്കരപ്പിള്ള 9447035416 drkanam@gmail.com “ശ്രീനാരായണ ഗുരുവിന് അരുവിപ്പുറത്ത് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുവാൻ സാധിച്ചതുപോലും ബ്രിട്ടീഷ് ഭരണം നിലനിന്നത് കൊണ്ടാണ്” എഴുതുന്നു തൻമ (കഞ്ഞിക്കുഴി,കോട്ടയം ) ജനറൽ എഡിറ്റർ ഡോ .ജോസ് പാറക്കടവിൽ , ”കുമാരനാശാൻ സ്വാതന്ത്ര്യ സമരത്തോട് പ്രതികരിച്ചതെങ്ങനെ ?” എന്ന ലേഖനത്തിൽ (തൻമ 2022 ഡിസംബർ ലക്കം പുറം 40-50). അരുവിപ്പുറം പ്രതിഷ്‌ഠ അക്കാലത്തു കാര്യമായ പ്രതികരണം ഒന്നും രാജ്യത്തുണ്ടാക്കിയില്ല എന്നതാണ് വാസ്തവം . അതിനു മുമ്പ് തന്നെ,1852 കാലം മുതൽ , മധ്യതിരുവിതാം കൂറിൽ മൂന്നു ഈഴവ ശിവൻ പ്രതിഷ്ഠകളും ഒരു പുലയ ശിവൻ പ്രതിഷ്ഠയും(1870) നടന്നു കഴിഞ്ഞിരുന്നു . അവർണ്ണ വിഗ്രഹ പ്രതിഷ്ഠയാണ് സ്വാതന്ത്ര്യപ്രഖ്യാപനം എങ്കിൽ 1852 ൽ തുടങ്ങി , നാലുതവണ സ്വാന്തന്ത്ര്യ പ്രഖ്യാപനം മുമ്പ് തന്നെ നടന്നു കഴിഞ്ഞിരുന്നു . അരുവിപ്പുറം പ്രതിഷ്ഠയെ ആരും വിമര്ശിച്ചില്ല . ഭരണ തലത്തിൽ നിന്നോ സവർണ്ണ കൂട്ടായ്മകളിൽ നിന്നോ യാതൊരു പ്രതികരണവും വന്നതായി തെളിവില്ല . അൻപതിൽ പരം ഈഴവരുടെ സാന്നിധ്യത്തിൽ നടന്ന ഒരു സംഭവം .(മണക്കാട് ഗോവിന്ദൻ വൈദ്യർ വക ഡയറികുറിപ്പ് കാണുക ). ആ സംഭവം വാർത്തകളിൽ വന്നതായി കാണുന്നില്ല ആ വർഷമാണ് “മനോരമ” പ്രസിദ്ധപ്പെടുത്തി തുടങ്ങുന്നത് . പി.കെ ഗോപാലകൃഷ്ണൻ “കേരളത്തിന്റെ സാംസ്കാരിക ചരിത്രം” എന്ന കൃതിയിൽ തുറന്നു പറഞ്ഞത് “ഏഴെട്ടുവര്ഷക്കാലം ഈ സംഭവം പുറം ലോകം അറിഞ്ഞതേ ഇല്ല” എന്നാണ് . ഏതോ പൂണൂൽ ധാരി ചോദ്യം ചെയ്തു എന്നതു വെറും കെട്ടുകഥ എന്ന് നിത്യചൈതന്യ യതി ”ദൈവം പ്രവാചകനും പിന്നെ ഞാനും” എന്ന കൃതിയിൽ ആമുഖത്തിൽ എഴുതി . പൂണൂൽ ധാരി കമ്മാളരും ആകാം . വളരെ നാളുകൾക്കു ശേഷം ഉത്തരമലബാറിൽ ശ്രീകണ്ടേശ്വരം ക്ഷേത്ര പ്രതിഷ്ഠാവേളയിൽ ആണ് ആരോ ശ്രീനാരായണ ഗുരുവിനെ ചോദ്യം ചെയ്തതത് എന്ന് മൊയാരത്ത് ശങ്കരൻ ആത്മകഥയിൽ എഴുതിയത് പാറക്കടവ് വായിച്ചു കാണില്ല . മലയാള കവിതയുടെ വഴിത്തിരിവാണ് വീണപൂ എന്ന് ഡോ .പാറക്കടവിൽ (പുറം 43). കേരള പോലീസ് വകുപ്പിൽ കുറ്റാന്വേഷണവിഭാഗം തലവൻ ആയിരുന്ന അന്തരിച്ച ഡോ .അടൂർ സുരേന്ദ്രന്റെ പി.എച് .ഡി തീസിസ് ഡോ .പാറക്കടവിൽ വായിച്ചിട്ടില്ല എന്ന് വ്യക്തം . അതിന്റെ പ്രധാനഭാഗം മാതൃഭൂമി വാരികയിൽ വന്നിരുന്നു . (1987 ജനുവരി 19-26) 1080 ( 1905) കർക്കിടകം ലക്കം കവനകൗമുദിയിൽ കുഴിത്തുറ സി.എം അയ്യപ്പൻ പിള്ള എഴുതിയ “പ്രസൂന ചരമം “ ( ഈ കവിത മലയാളം വിക്കിയിൽ ലഭിക്കും . ”കന്യാകുമാരി കവിതകൾ” (പരിധി ബുക്സ് ) എന്ന കവിതാസമാഹാരത്തിലും കിട്ടും ) എന്ന കവിതയുടെ വികസിത രൂപം മാത്രമാണ് വീണപൂവ് . “ചിന്താവിഷ്ടയായ സീത” ആകട്ടെ, ആലത്തൂർ അനുജൻ നമ്പൂതിരി എഴുതിയ “അശോകോദ്യാനത്തിലെ സീത” എന്ന കവിതയുടെ അനുകരണവും അത് മനസ്സിലാകണമെങ്കിൽ പരന്ന വായന വേണ്ടി വരും .

Friday 20 November 2020

മലയാളി ഡോക്ടറന്മാർ

മദ്ധ്യതിരുവിതാംകൂറിലെ നിരവധി കുടുംബങ്ങൾ ഡോക്ടർ കുടുംബങ്ങൾ ആണ്. മാവേലിക്കരയിലെആദ്യ കാല മല പുത്തൻ കോടിക്കൽ കുടുംബത്തിൽ നാല് തലമുറകളിൽ ആതുരസേവകർ ഉണ്ട്. നാലുതലമുറയിലും എം പി ഫിലിപ്പുമാരും ഉണ്ട് . എല്ലാവരും വൈദ്യ വൃത്തിയിലും .കണ്ഫൂക്ഷ്യൻ തീർക്കാൻ ഇളയതലമുറ ഫിലിപ് ഐവാൻ എന്ന പേര് കൂടി ഉള്ള ഡോ ഫിലിപ്പ് മാത്യുഫിലിപ്. ആദ്യ ഫിലിപ്പ് കമ്പൗണ്ടർ മാത്രം ആയിരുന്നു .അദ്ദേഹത്തിന്റെ സ്മരണയ്ക്കായി പുത്രൻ സ്ഥാപിച്ചതാണ് മാവേലിക്കരയിലെ ഫിലിപ് മെമ്മോറിയൽ(PM ഹോസ്പിറ്റൽ . (1935 ).ആധുനിക ചികിത്സ നൽകാൻ മാവേലിക്കരയിൽ തുടങ്ങിയ ആദ്യ സ്വകാര്യ ആതുരാലയം .പിന്നെ ഡോ.ക്രുഷ്ണപ്രസാദിന്റെ മലയാ ഡിസ്പെന്ന്സറി. രണ്ടാം തലമുറയിലെ എം.പി ഫിലിപ്പ് മഹാരാഷ്ട്രയിലെ മിറാജ് മെഡിക്കൽ സ്കള്ളിൽ നിന്നും എല്.എം .പി ഡിപ്ലോമ എടുത്തു മൂന്നാം തലമുറയിലെ എം.പി ഫിലിപ്പ്(രാജൻ) വെല്ലൂർ മെഡിക്കൽ കോളേജിൽ നിന്നും എം.ബി ബി എസ് പാസ്സായി.അവിടെ എം എസ്സിന് പഠിക്കുമ്പോൾ പിതാവ് മരിച്ചതിനാൽ പഠനം നിർത്തി നാട്ടിലേയ്ക്ക് മടങ്ങി ആശുപത്രി വികസിപ്പിച്ചു.ഡോക്ടർ ഭട്ടിന്റെ ജീഴിൽ സർജറി പഠിച്ച അദ്ദേഹം സ്വന്തമായി സിസ്സേറിയൻ അപ്പെൻഡിസെക്ടമി,ഗർഭപാത്രം എടുത്തുകളയൽ ,പ്രസവം നിർത്തൽ എന്നിവ തുടങ്ങി .ശാസ്ത്രക്രിയകളിൽ കാട്ഗെട്ട് ഉപയോഗിക്കാതെ നൂൽ മാത്രം ഉപയോഗിച്ചാണ് അദ്ദേഹം ആന്തരിക മുറിവുകൾ തുന്നിയിരുന്നത്.കേരളത്തിലെ ആദ്യ ഹൃദ്രോഗ ചികില്സകൻ കോട്ടയം മെഡിക്കൽ കോളേജിലെ ഹൃദ്രോഗ ചികിത്സാവിഭാഗം സ്ഥാപകൻ പാമ്പാടി കോത്തല ക്കാരൻ ഡോ ജോർജ് ജേക്കബും രാജനും വെല്ലൂരിൽ സഹപാഠികൾ ആയിരുന്നു.ഡോ.ജോർജ് ജേക്കബിന്റെ ആദ്യകാല ശിഷ്യൻ എന്ന പരിഗണയിൽ എനിക്ക് ഡോ. രാജന്റെ ആശുപത്രിയിൽ അദ്ദേഹത്തിന്റെ സഹായി ആയി ആറുമാസക്കാല(1968) പിഎം ഹോസ്പിറ്റലിൽ ജോലിചെയ്യാൻ കഴിഞ്ഞു. ഡോക്ടർ രാജൻ വെളിയിൽ നിന്നും വരുത്തിയ വാക്വം അപ്പറേറ്റസ് എന്ന പ്രസവ സഹായി വിജയകരമായി ഉപയോഗിച്ച് തുടങ്ങിയത് ഞാൻ ആയിരുന്നു.കോട്ടയം മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗം ആദ്യ മേധാവി ആയിരുന്നു കോഴഞ്ചേരി ഡോ മിസ്സിസ് മേരി ഫിലിപ്സ്(മമ്മി) എം.ആർ സി ഓ.ജി ആണ് സ്വീഡനിൽ നിന്ന് വരുത്തിയ വാക്വം അപ്പറേറ്റസ്(വെന്റോസ്)ആദ്യമായി കേരളത്തിൽ കോട്ടയത്ത് കൊണ്ടുവന്നു ഉപയോഗിക്കാൻ തുടങ്ങിയത്.മമ്മിയിൽ നിന്നും ആ ഉപകരണം പ്രയോഗിക്കാൻ പരിശീലനം കിട്ടിയ ഞാൻ മാവേലിക്കരയിൽ അതിന്റെ ഉപയോഗം പ്രചാരത്തിലാക്കി പേരെടുത്തു.ഡോ.രാജന്റെ കൂടെ നിരവധി സിസ്സേറിയൻ ചെയ്യാൻ അവസരം കിട്ടിയ എന്നെ ആദ്യമായി തനിയെ സിസ്സേറിയൻ ചെയ്യാൻ പ്രോത്സാഹിപ്പിച്ചത് ഡോ രാജന്റെ സഹോദരി ഡോ.മറിയാമ്മ ഫിലിപ്പ്(ലില്ലിക്കുട്ടി) അവരും അവിടെ ജോലി നോക്കിയിരുന്നു. കുടുംബാഗമല്ലാത്ത ആദ്യ ഡോകടർ ഞാൻ ആയിരുന്നു.പിൽക്കാലത്ത് എന്റെ ജൂനിയർ ആയിരുന്ന പി.എം.സ്കറിയ,ഡോ സുകുമാരൻ എന്റെ സഹപാഠി(തിരുവനന്തപുരം) രാമദാസ് എന്നിവരും എന്റെ പിൻഗാമികൾ ആയി അതേ ഹോസ്പിറ്റലിൽ ജോലി നോക്കി. ഇപ്പോൾ ആ പുരാതന ആതുരാലയം പ്രവർത്തിക്കുന്നില്ല എന്ന സങ്കടകരമായ വാർത്ത അറിയാനിടയായി.യവലിയ ഫിലിപ്പ് ക്ലിനിക്കിനോടോപ്പം ഒരു സ്വകാര്യബാങ്കും തുടങ്ങിയിരുന്നു.ബില്ലടയ്‌ക്കാൻ ബുദ്ധിമുട്ടുള്ളവർ സ്വർണ്ണം പണയം വയ്ക്കാൻ ഓടി നടക്കേണ്ട എന്ന് ആ കുശാഗ്രബുദ്ധിക്കാരൻ കരുതിക്കാണും. സർക്കാർസർവ്വീസിൽ വെറും 350 രൂപാ മാത്രം ശമ്പളം കിട്ടുന്ന 1968 ൽരാജൻ ഡോക്ടർ എനിക്ക് മാസം തോറും അഞ്ഞൂറ് രൂപാ ശമ്പളം തന്നിരുന്നു.അദ്ദേഹം ആണ് എന്റെ ആദ്യ അന്നദാതാവ് എന്നും നന്ദി പൂർവ്വം ഓർമ്മിക്കുന്നു.അവസാനകാലം അദ്ദേഹം സന്ദർശകരെ കാണാൻ അനുവദിച്ചിരുന്നില്ല.അതിനാൽഅക്കാലങ്ങളിൽ ഞാൻ മാവേലിക്കരസർക്കാർ ആശുപത്രി സൂപ്രണ്ടായി തഴക്കരയിൽ താമസിച്ചിരുന്നു എങ്കിലും രോഗാതുരനായ അദ്ദേഹത്തെ നേരിൽ കാണാൻ സാധിച്ചില്ല എന്ന ദുഃഖം അവശേഷിക്കുന്നു.അദ്ദേഹത്തിന്റെ ഫോട്ടോ സംഘടിപ്പിച്ചു തരാൻ ഒരുപക്ഷെ എന്റെ സഹപാഠിയും പിൽക്കാലത്ത് സഹപ്രവർത്തകനും (മാവേലിക്കര സർക്കാർ ഹോസ്പിറ്റലിൽ ആർ എം ഓ) കഴിയുമെന്ന് കരുതുന്നു. ചെങ്ങന്നൂർ പുത്തൻകാവിലെ തെറേക്കാട് ജോർജ് ഉപദേശിയുടെ മകൻ ടി.ജി ഈശോ സാറിന്റെ മക്കൾ കൊട്ടാരക്കര പുലമണ് ജംക്ഷനിൽ കൃസ്തുരാജ് ഹോസ്പിറ്റൽ നടത്തുന്ന ഡോ.ടി .ഈ ജോർജ്,അമേരിക്കയിൽ ജോലി നോക്കിയിരുന്ന ഡോ .ടി ഈ ഏബ്രഹാം,പത്തനംതിട്ടയിൽ ക്രിസ്ത്യൻ മിഷൻ ഹോസ്പിറ്റൽ സ്ഥാപിച്ച ഡോ.ടി.ഇ വറുഗീസ് മകൻ ത്വക്രോഗ ചികിസകാൻ ഡോ ജോർജ് ടി.വറുഗീസ്,കോഴഞ്ചേരി തേവർവേലിൽ മിസ്സസ് മേരി ഫിലിപ്സ്(മമ്മി അവസാനകാലം തിരുവല്ല പുഷ്പഗിരി ആശുപത്രി സൂപ്രണ്ട് ആയിരുന്നു),മക്കൾ അമേരിക്കയിൽ ഡോക്ടർമാരായ ആനി.ബെന്നി(ഇരുവരും കോട്ടയം മെഡിക്കൽ കോളേജ് ഉൽപ്പന്നങ്ങളും എന്റെ ജൂനിയർ വിദ്യാർത്ഥികളും), കോഴഞ്ചേരി മുളമൂട്ടിൽ ഡോജോർജ് മാത്യു എക്സ് എംഎൽ എ (അദ്ദേഹം തിരുവനന്തപുരത്ത്എന്റെ അനാട്ടമി റ്റിയൂറ്റർ ആയിരുന്നു.ഒരു ദുരന്ത പ്രേമകഥയിലെ നായകനും.പാൻക്രിയാറ്റൈറ്റിസ് എന്ന ഗുരുതര രോഗബാധയാൽ അകാലത്തിൽ അന്തരിച്ചസർജൻ.കോഴഞ്ചേരിയിലെ സണ്ണിമെമ്മോറിയൽ ഹോസ്പിറ്റൽഅദ്ദേഹം സ്ഥാപിച്ചതാണ്). അയിരൂർ കുരുടാമണ്ണിലെ (ആദ്യ ഫോറൻസിക്എക്സ്പെർട്ട് ) ഡോ കെ.സി.ജേക്കബ് പാൻക്രിയാറ്റിക് സർജനും കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ സൂപ്രണ്ടും എന്റെ സർജറി ഗുരുനാഥനുംആയ(ഇപ്പോൾ നവതയിൽ എത്തിയ) ഡോ മാത്യു വര്ഗീസ്(അദ്ദേഹത്തിന് ഗുരുതരമായ മഞ്ഞപ്പിത്തം ബാധിച്ചു അവശനില വന്നപ്പോൾ രോഗകാരണം കൃത്യമായി കണ്ടെത്തിയ ഡോ.ഫിലിപ്ഫ് അഗസ്റ്റിൻ അദ്ദേഹത്തിന്റെ ശിഷ്യനും എന്റെ ജൂനിയറും ആണ്.രോഗകാരണം പിത്താശയസഞ്ചിയുടെ കുഴലിലെ ചെറിയ കല്ല് ആയിരുന്നു.നിസാര ശസ്ത്രക്രിയയാൽ അത് മാറ്റപ്പെട്ടു. പ്രമുഖ കാര്ഡിയോളജിസ്റ്റ് കെ.എം എബ്രാഹം(മദിരാശിന റെയിവേ ഹോസ്പിറ്റൽ), കോഴഞ്ചേരി തേരകത്ത് പി.വി.ബഞ്ചമിൻ (ഇന്ത്യാ"ഗവേര്മെന്റ് ക്ഷയരോഗ ഉപദേഷ്ടാവ്),മുളങ്കുന്നത്ത് കാവ് യടി ബി സാനിറ്റോറിയം സൂപ്രണ്ട് ഡോ എം.സി വറുഗീസ്,കറുകച്ചാൽ മോടയിലെ നേത്ര രോഗ ചികിത്സകൻ ഡോ എം.ജെ ഫിലിപ്പ്,അസ്ഥിരോഗവിദഗ്ധൻ ( ചെത്തിപ്പുഴ) ഡോ ജോസഫ് മോടയിൽ , ചെങ്ങന്നൂർ മാലക്കരയിൽ അറപ്പുരയ്ക്കൽ ഡോ .എം കെ ചെറിയാൻ ,കോട്ടയം അയ്മനം പാലത്തിങ്കൽ ഡോ .ടി.ഈ. പുന്നൻ (ആദ്യ മലയാളി എംബി ബി എസ്സുകാരൻ -അബർഡീൻ ) മകൾ ആദ്യ വനിതാ സർജൻ ജനറാൾ ഡോ മിസ്സസ് പുന്നൻ ലൂക്കോസ് ,മദിരാശിയിലെ ഈ എന് ടി സർജനും സ്വാതന്ത്ര്യ സമര സേനാനിയും പിൽക്കാല മദിരാശി ഗവർണറും ആയിരുന്ന ഡോ.പി.വി ചെറിയാൻ , പൊൻകുന്നം പുന്നാംപറമ്പിൽ പി.എൻ കൃഷ്ണപിള്ള (സർക്കാർ ഡോക്ടർ കോട്ടയം പാമ്പാടി കാഞ്ഞിരപ്പള്ളി )മകൻ ഡോ ബാലകൃഷ്ണ പിള്ള എഫ്.ആർ സി.എസ് ,തിരുവല്ല കോവൂർ ചെറിയാൻ എന്ന മണിപ്പാൽ സഹപാഠി യോടൊപ്പം പൊങ്കുന്നത്തെ ശാന്തി നികേതൻ ഹോസ്പിറ്റൽ സ്ഥാപിച്ചു ),അനുജൻ കോഴിക്കോട് മെഡിക്കൽ കോളേജിലെ ക്ഷയ രോഗചികിത്സാവിഭാഗം തലവൻ ഡോ കെ.എൻ (നീലകണ്‌ഠ )പിള്ള (മണി ) മകൻ ഡോ മുരളീകൃഷ്‌ണ (കാര്ഡിയോളജിസ്റ് ദുബായ് ),പൊൻകുന്നം ശ്രീഹരി സ്കിൻ ക്ലിനിജ് സ്ഥാപകൻ (1974 ) ചിറക്കടവ് ചാപ്പമറ്റം ഡോ സി.പിഎസ് പിള്ള (മണിപ്പാൽ ),സഹോദരി ഡോ .സി പി രാധാമണി 'അമ്മ (ഫിസിയോളജി വിഭാഗം പ്രഫസ്സർ കോട്ടയം മെഡിക്കൽ കോളേജ് ), മകൻ ഷെക്ഷ്സ്പീയർ നാട്ടിലെ ത്വക് രോഗവിദഗ്ധൻ ഡോ സി.എസ് ശ്രീജിത് ,മകൾ ഓക്സ്ഫോർഡ് മെഡിക്കൽ സ്‌കൂൾ വിദ്യാര്തഥിനീ (എന്റെ കൊച്ചുമകൾ ), കാഞ്ഞിരപ്പള്ളി കടമപ്പുഴ ഹോസ്പിറ്റൽ സ്ഥാപകൻ ഡോ കെ.ഈ ഈപ്പൻ ,മക്കൾ ഡോ കെ.ഈ ഈപ്പൻ നേത്രരോഗവിദഗ്ധൻ അങ്കമാലി ,എന്റെ സഹമുറിയൻ ) സഹോദരർ ,ഈരാറ്റു പേട്ടയിലെ ഡോ പുളിക്കൻ ,ചെങ്ങന്നൂരിലെ പൂപ്പള്ളി ഡോ പി.വി കോശി, മകൻ പുഷ്പഗിരിയിലെ കാര്ഡിയോളജിസ്റ് ഡോ ജോർജ് കോശി ,ചങ്ങനാ ശാശ്ശേരി പാറക്കടവ് ഡോ മത്തായി (ഫാത്തിമാ ഹോസ്പിറ്റൽ ),മകൻ അസ്ഥിരോഗ ചികില്സാവിദഗ്ദൻ ഡോ മത്തായി (മുൻ സൂപ്രണ്ട് കാഞ്ഞിരപ്പള്ളി സർക്കാർ ആശുപത്രി) ഒരേവീട്ടിൽ എട്ടു സ്പെഷ്യലിസ്റ്റ് ഡോക്ടർ മാരുള്ള പൊങ്കുന്നത്തെ ശാന്തി നികേതൻ ഹോസ്പിറ്റൽ ഡയറക്ടർ ഡോ പി.എൻ ശാന്തകുമാരി (കോട്ടയം മെഡിക്കൽ കോളേജിൽ എന്റെ സീനിയറായിരുന്ന .ശാന്തയുടെ കസിന്, സഹപാഠി ഡോ രാജശേഖരൻ നായരുടെ സഹധര്മ്മിണിയും വൈക്കം താലൂക്ക് ഹോസ്പിറ്റലിൽ സഹപ്രവർത്തകരും എന്നിവരെല്ലാം മദ്ധ്യകേരളത്തിൽ ആതുര സേവനരംഗത്ത് ഗണ്യമായ സംഭാവന നൽകി വരുന്നു. (അപൂര്ണ്ണം)